Friday, April 25, 2025
No menu items!

subscribe-youtube-channel

HomeEducationഓൺലൈൻ എ.ഐ....

ഓൺലൈൻ എ.ഐ. കോഴ്‌സ് : മെയ് 3 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : നിത്യജീവിതത്തിൽ എ.ഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തുന്ന ഓൺലൈൻ പരിശീലന പദ്ധതിയുടെ മൂന്നാം ബാച്ച് മെയ് 10 ന് ആരംഭിക്കുന്നു. നാലാഴ്ച ദൈർഘ്യമുള്ള ‘എ.ഐ. എസൻഷ്യൽസ് ‘ എന്ന ഓൺലൈൻ കോഴ്‌സിലേക്ക് മെയ് 3 വരെ അപേക്ഷിക്കാം.

www.kite.kerala.gov.in വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ജി.എസ്.ടി ഉൾപ്പെടെ 2,360 രൂപയാണ് ഫീസ്. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പഠനവിഭവങ്ങളും നൽകും. ആദ്യം രജിസ്റ്റർ 2,500 പേർക്കായിരിക്കും പ്രവേശനം. കോഴ്‌സിന്റെ ഭാഗമായി വീഡിയോ ക്ലാസുകൾക്കും റിസോഴ്‌സുകൾക്കും പുറമെ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസ് ഉണ്ടായിരിക്കും.

ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എ.ഐ. ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം തയ്യാറാക്കൽ, കല-സംഗീത-സാഹിത്യ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന ടൂളുകൾ, പ്രോംപ്റ്റ് എൻജിനിയറിങ്, റെസ്‌പോൺസിബിൾ എ.ഐ. എന്നിങ്ങനെയുള്ള മേഖലകളിൽ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്‌സിന്റെ രൂപകല്പന. 30 പഠിതാക്കൾക്ക് ഒരു മെന്റർ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂരിലും റാഗിങ് കേസ് : പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് കൈയുടെ എല്ലൊടിച്ചു

കണ്ണൂർ : കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ ക്രൂരമായ റാഗിങ്ങിന്‍റെ പിന്നാലെ കണ്ണൂരിലും റാഗിങ് കേസ് .പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടൂ വിദ്യാര്‍ഥികള്‍ മര്‍ദിച്ച് എല്ലൊടിച്ചതായാണ് പരാതി .കൊളവല്ലൂര്‍ പി.ആര്‍.എം ഹയര്‍...

പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിൽ വേദിക് മാത്തമാറ്റിക്സ് ശില്പശാല

തിരുവല്ല: പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി വേദിക് മാത്തമാറ്റിക്സ് ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം പിടിഎ പ്രസിഡൻറ് മനോജ് കുമാർ ഡി നിർവഹിച്ചു. ഡയറക്ടർ ഓഫ് കോസ്മെറ്റിക്മാത്സ് പി...
- Advertisment -

Most Popular

- Advertisement -