കൊച്ചി : ആഡംബര കാറുകള്‍ ഭൂട്ടാന്‍ വഴി നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് മറിച്ചുവില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് റെയ്ഡ്. രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.
കേരളത്തിൽ കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 30 ഇടങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും ചില വാഹന ഷോറൂമുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
ഭൂട്ടാനിൽ നിന്നും പഴയ വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ചില ഇളവുകളുണ്ട്. ഇത് മുതലെടുത്ത് ആഡംബര വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെത്തിച്ച് താത്കാലിക വിലാസമുണ്ടാക്കി രജിസ്റ്റർ ചെയ്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിറ്റഴിക്കുകയായിരുന്നു.
ഭൂട്ടാനില്‍ നിന്ന് പഴയ വാഹനങ്ങള്‍ എന്ന പേരിലാണ് ഇന്ത്യയില്‍ എത്തിക്കുന്നത്.ഇതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.കേരള- ലക്ഷദ്വീപ് ചുമതലയുള്ള കസ്റ്റംസ് ഡയറക്ടറുടെ നേതൃത്തിലാണ് പരിശോധന.






