തിരുവനന്തപുരം : സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാരുടെ പേരിൽ അവരറിയാതെ രജിസ്ട്രേഷൻ നടന്നുവെന്നും തട്ടിപ്പ് സംഘം വ്യാജ പേരുകളില്‍ 1100 കോടി രൂപയുടെ ട്രാന്‍സാക്ഷന്‍സ് നടത്തിയതായും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .
വ്യാജ കച്ചവടത്തിന്റെ മുഴുവന്‍ ട്രാന്‍സാക്ഷനും തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടിലാണ് നടന്നത് .ഇതുമൂലം ഖജനാവിന് നഷ്ടം 200 കോടിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പുനെ ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു പിന്നിൽ പ്രവര്‍ത്തിച്ച തട്ടിപ്പുകാരെക്കുറിച്ചോ നഷ്ടപ്പെട്ട 200 കോടി രൂപ തിരിച്ചു കിട്ടാനുള്ള നടപടികളോ ഉണ്ടായിട്ടില്ല.
ജിഎസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് വി ഡി സതീശൻ ആരോപിച്ചു. ഇത് കേവലം നികുതിവെട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണ് .സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.






