ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ .ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെ കുറിച്ച് രാജ്യം ഗൗരവമായി പരിശോധിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു.ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാകിസ്ഥാൻ വിദേശകാര്യ മന്ത്രി.
ആർട്ടിക്കിൾ 370 ഇന്ത്യൻ സർക്കാർ റദ്ദാക്കിയതിനെത്തുടർന്ന് 2019 ഓഗസ്റ്റിൽ പാകിസ്ഥാൻ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിർത്തിവച്ചിരുന്നു. കടക്കെണിയിൽ വലയുന്ന പാക്കിസ്ഥാൻ സാമ്പത്തിക സഹായം ലക്ഷ്യമിട്ടാണ് ഇന്ത്യയുമായി വ്യാപാര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം നടത്തുന്നത്.