Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNew Delhiഅതിർത്തി കടന്ന...

അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാകിസ്താൻ

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാകിസ്താൻ. ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഏപ്രിൽ 23 മുതൽ പാകിസ്താൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലായിരുന്നു . അട്ടാരി അതിർത്തി വഴി ജവാൻ ഇന്ത്യയിലെത്തിയതായി ബിഎസ്എഫ് അറിയിച്ചു.

അതിർത്തിയിൽ കർഷകരെ നിരീക്ഷിച്ചു കൊണ്ടിരിക്കെയാണ് ജവാൻ പിടിയിലായത്. സമീപത്തെ മരച്ചുവട്ടിലേക്ക് തണൽ തേടി നീങ്ങിയപ്പോഴാണ് രാജ്യാന്തര അതിർത്തി മുറിച്ചു കടന്നെന്ന പേരിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സ് ജവാനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ പൂര്‍ണം കുമാറിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പൂര്‍ണം കുമാര്‍ ഷാ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ പോലീസ് മേധാവിയായി എസ് സുജിത് ദാസ് ഐ പി എസ്  ചുമതലയേറ്റു

പത്തനംതിട്ട : പുതിയ ജില്ലാ പോലീസ് മേധാവിയായി  എസ് സുജിത് ദാസ് ഐ പി എസ് ചുമതലയേറ്റു.  ക്രമസമാധാനപാലനച്ചുമതലയുള്ള എ ഡി ജി പിയുടെ സ്പെഷ്യൽ ഓഫീസറായി നിയമിതനായ വി അജിത്തിൽ നിന്നും...

വയനാട് : തിരച്ചിൽ ഇന്നും തുടരുന്നു

വയനാട് : ഉരുൾപൊട്ടൽ  ദുരന്തത്തിന്റെ ഒൻപതാം ദിവസമായ ഇന്നും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു .നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന...
- Advertisment -

Most Popular

- Advertisement -