ആലപ്പുഴ: പള്ളാത്തുരുത്തി പാലം നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം ആഗസ്റ്റ് 31-ന് പുലർച്ചെ നാല് മണി മുതൽ സെപ്റ്റംബർ ഒന്ന് രാവിലെ നാല് വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
ഈ അവസരത്തിൽ ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ ചങ്ങനാശ്ശേരി – പൂപ്പള്ളി ജംഗ്ഷൻ – ചമ്പക്കുളം – എസ്.എൻ കവല – ആലപ്പുഴ വഴിയും, ആലപ്പുഴയിൽ നിന്നും വരുന്ന വാഹനങ്ങൾ ആലപ്പുഴ – എസ്.എൻ കവല – ചമ്പക്കുളം പൂപ്പള്ളി ജംഗ്ഷൻ വഴിയോ അമ്പലപ്പുഴ തിരുവല്ലാ റോഡ് വഴിയോ പോകേണ്ടതാണ്.






