കോഴഞ്ചേരി : കുമ്പനാട് കടപ്രയിലെ ബിറ്റുമിൻ ടാർ മിക്സിങ് പ്ലാസ്റ്റിൻ്റെ പ്രവർത്തനം പഞ്ചായത്ത് അധികൃതർ നിർത്തിവയ്പിച്ചു. പ്ലാൻ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ പ്ലാൻ്റിന് മുൻപിൽ നാളുകളായി സമരം നടത്തിവരികയായിരുന്നു.
കഴിഞ്ഞ 25 ന് ചേർന്ന കോയിപ്രം പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് പ്ലാൻ്റിന് നൽകിയ അനുമതി റദ്ദാക്കിയത്. തുടർന്നും പ്ലാൻ്റ് പ്രവർത്തിക്കാൻ തുടങ്ങിയതോടെ സമര സമിതി പ്രവർത്തകർ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് കടന്നു.പത്താം വാർഡംഗം മുകേഷ് മുരളി പഞ്ചായത്ത് ഓഫിസിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടിസ് വാങ്ങി കോയിപ്രം പൊലീസിലും സമര സമിതിക്കും നൽകി.
പ്ലാൻ്റിന് നൽകിയ അനുമതി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു