പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ് കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിച്ചു . തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പുരസ്‌കാരച്ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ. മിനി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂസന്‍ ബ്രൂണോ, ഡിപിഎം ഡോ. അഖില, മുന്‍ എസ്എംഒ ഡോ.ജി.എല്‍ മഞ്ജു, ഡോ. ശ്രീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെര്‍ല ബീഗം, ജില്ലാ ഡിവിഷന്‍ മെമ്പര്‍ സാറാ തോമസ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ആശുപത്രിയിലെ മികച്ച ശുചിത്വവും, ഇന്‍ഫെക്ഷന്‍ കണ്‍ട്രോളും മാലിന്യ സംസ്‌കരണവും അടിസ്ഥാന സൗകര്യങ്ങളും രോഗികള്‍ക്കുള്ള മികച്ച പരിചരണവും മൂലമാണ് ഈ അംഗീകാരം ലഭിച്ചത്. 92.78 ശതമാനം മാര്‍ക്കോടു കൂടി കമന്‍ഡേഷന്‍ അവാര്‍ഡും സമ്മാനത്തുകയായ 1.50 ലക്ഷം രൂപയും നേടി. ഇതിനോടൊപ്പം കായകല്പ് റീല്‍ മത്സരത്തില്‍ കമന്‍ഡേഷന്‍ അവാര്‍ഡും ലഭിച്ചു.