Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപൗലോസ് ദ്വിതീയൻ...

പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ  ഓർമ്മപ്പെരുന്നാൾ നാളെയും മറ്റേന്നാളും

കോട്ടയം :  ബസ്സേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മൂന്നാം ഓർമ്മപ്പെരുന്നാൾ 11 നും 12 നും  ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ  ആചരിക്കും. 11 ന് രാവിലെ 7 ന് ഫാ. ഡോ. തോമസ് പി. സഖറിയ വി. കുർബാന അർപ്പിക്കും.  മാർ ഏലിയാ കത്തീഡ്രലിൽ നിന്ന്  വൈകുന്നേരം 5 മണിക്ക് കുന്നംകുളം മെത്രാസനത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാൽനട തീർത്ഥയാത്രക്ക്  6 ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  സ്വീകരണം നൽകും. 6.15 ന് സന്ധ്യാനമസ്കാരം  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ  കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ നടക്കും.7.15 ന്  ഡോ. സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്ത അനുസ്‌മരണ പ്രസംഗം നടത്തും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്.

12 ന് രാവിലെ 6.30 ന് പ്രഭാതനമസ്കാരം, 7. 30 ന്  മൂന്നിന്മേൽ കുർബാന  കാതോലിക്കാ ബാവായുടെ  മുഖ്യ കാർമ്മികത്വത്തിലും, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താമാരുടെ സഹകാർമ്മികത്വത്തിലും അർപ്പിക്കും. തുടർന്ന് പ്രസംഗം, കബറിങ്കൽ ധൂപ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടുകൂടിപെരുന്നാൾ സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഭ ഭിന്നിക്കരുതെന്ന പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നിലപാട് രാജ്യത്തിന്റെ ഭരണാധികാരികളും അം​ഗീകരിക്കുന്നു: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: സഭയുടെ ആരാധനാ പാരമ്പര്യത്തെയും അച്ചടക്കത്തെയും മുറുകെപ്പിടിച്ച ഋഷിവര്യനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പരിശുദ്ധന്റെ 92ാം ഓർമ്മപ്പെരുന്നാൾ ദിനത്തിൽ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മലങ്കര...

ശ്രീകാകുളം ദുരന്തം : ക്ഷേത്രം ഉടമയ്ക്ക് എതിരെ  കേസ്

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്ര ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ച സംഭവത്തില്‍ ക്ഷേത്രം ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്. നരഹത്യ കുറ്റം ചുമത്തിയാണ് 94 കാരനായ ഹരി...
- Advertisment -

Most Popular

- Advertisement -