പത്തനംതിട്ട : ശബരിമല തീർഥാടകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശി നാഗരാജൻ (58) ആണ് മരിച്ചത്. വടശേരിക്കര പാലത്തിന് സമീപത്ത് നിന്ന് ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു വൈദ്യുതാഘാതമേറ്റത്. പാലത്തിൽ കിടന്നിരുന്ന വൈദ്യുത ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 50 അംഗ സംഘത്തിലെ അംഗമായിരുന്നു നാഗരാജൻ.
വിവരമറിഞ്ഞ് എത്തിയ കെഎസ്ഇബി ജീവനക്കാർ ഉടൻ തന്നെ വൈദ്യുതി ബന്ധം വിഛ്ഛേദിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ശബരിമല തീർഥാടകൻ വൈദ്യുതാഘാതമേറ്റ് മരിക്കാനിടയായ സംഭവത്തിൽ കെ എസ് ഇ ബിയുടെ അനാസ്ഥയാണ് കാരണമെന്ന് അയ്യപ്പ സേവാ സംഘം ദേശീയ പ്രസിഡൻ്റ് സംഗീത് കുമാർ, ദേശീയ സെക്രട്ടറി പ്രസാദ് കുഴിക്കാല എന്നിവർ ആരോപിച്ചു