Monday, March 3, 2025
No menu items!

subscribe-youtube-channel

HomeNewsകാനനപാത വഴി...

കാനനപാത വഴി വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണം: വനം വകുപ്പ്

ശബരിമല: കാനനപാത വഴി ശബരിമലയ്ക്ക് വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. സത്രം പുല്ലുമേട് വഴി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും മുക്കുഴി വഴി രാവിലെ 7 മുതല്‍ 3 വരെയും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. തിരിച്ച് ശബരിമലയില്‍ പുല്ലുമേട് വഴി രാവിലെ 8 മുതല്‍ 11 വരെയേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന്  വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

കാനനപാത വഴി ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകര്‍ നിശ്ചിതവഴികളിലൂടെ മാത്രം യാത്ര ചെയ്യാന്‍ പാടുള്ളു. നടത്തം ലാഭിക്കുന്നതിനായി വനത്തിലൂടെ കുറുക്കുവഴികള്‍ കയറാതിരിക്കുക. തീര്‍ഥാടകര്‍ പ്ലാസ്റ്റിക് കൊണ്ടുവരാനോ വസ്ത്രങ്ങള്‍ വനങ്ങളില്‍ വലിച്ചെറിയാനോ പാടില്ല.

മലമൂത്ര വിസര്‍ജനത്തിനായി ബയോടോയ്‌ലറ്റുകള്‍ ഉപയോഗിക്കണം. ഭക്ഷണ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കുരങ്ങുകള്‍ ഉള്‍പ്പെടെ ഒരുവിധ  വന്യജീവികളെയും സമീപിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യാതിരിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയ്ക്ക് കാവലായി  സന്നിധാനം പോലീസ് സ്റ്റേഷൻ

ശബരിമല: ശബരിമലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ സ്ഥിരം സംവിധാനമാണ് സന്നിധാനം പോലീസ് സ്റ്റേഷൻ. വർഷത്തിൽ മുഴുവൻ സമയവും ഇവിടെ പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. പമ്പയിലെ പോലീസ് സ്റ്റേഷനു കീഴിലാകും സാധാരണ സമയങ്ങളിൽ പ്രവർത്തനം. മണ്ഡല...

ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തു

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തു.  സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലായിരുന്നു പ്രഖ്യാപനം. 75 വയസ് പൂർത്തിയായ ആർച്ച് ബിഷപ്പ് മാർ...
- Advertisment -

Most Popular

- Advertisement -