ആലപ്പുഴ : വളർത്തുനായയുടെ നഖംകൊണ്ട് പോറലേറ്റ പ്ലസ് ടു വിദ്യാർഥി പേവിഷബാധയേറ്റ് മരിച്ചു. തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി സൂരജ് (17) ആണ് മരിച്ചത്. ബന്ധുവീട്ടിൽ വച്ചാണ് വളർത്തു നായയുടെ നഖം കൊണ്ട് കുട്ടിക്ക് പോറലേറ്റത് .പേവിഷബാധ പ്രതിരോധ വാക്സിനുകൾ എടുത്തിരുന്നില്ല.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.