Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ...

ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പാഴ്സൽ ലേബൽ ബോധവൽക്കരണ വീഡിയോ പ്രകാശനം

ആലപ്പുഴ : ജില്ല ഫുഡ് സേഫ്റ്റി ഡിപ്പാർട്മെൻ്റിൻ്റെ നേതൃത്വത്തിൽ പാഴ്സൽ ഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യ വിഷബാധ ഒഴിവാക്കാൻ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ വീഡിയോയുടെ സ്വിച്ച് ഓൺ കർമ്മം  ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു.

കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റിയുടെ ഉത്തരവ് അനുസരിച്ച്  കേരളത്തിലെ റെസ്റ്റോറന്റ്, ഹോട്ടൽ എന്നിവയിൽ വിൽക്കപ്പെടുന്ന എല്ലാ പാഴ്സൽ ഭക്ഷണങ്ങളിലും ഭക്ഷണം നിർമിച്ച തീയതി, സമയം, നിർമാണ ശേഷം രണ്ടു മണിക്കൂറിനുള്ളിൽ ഭക്ഷിച്ചിരിക്കണം എന്നുള്ള പാർസൽ ലേബൽ എന്നിവ ഉപഭോക്താവ് വ്യക്തമായി കാണുന്ന രീതിയിൽ പതിപ്പിക്കണമെന്ന് നിർദേശമുണ്ട്. പാഴ്സൽ ഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യ വിഷബാധ ഒഴിവാക്കൻ ഇത് സഹായകരമാണ്. ഈ ഉത്തരവിനെ മുൻനിർത്തി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ആലപ്പുഴ ജില്ല ഫുഡ് സേഫ്റ്റി ഡിപ്പാർട്മെൻറ് ഈറ്റ് റൈറ്റ് ഇന്ത്യ ചാലഞ്ജ് ന്റെ ഭാഗമായി വീഡിയോ നിർമിച്ചത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ വൈ.ജെ. സുബിമോൾ, ഭക്ഷ്യസുരക്ഷ ഓഫീസർമാരായ ജിഷാ രാജ്, ചിത്ര മേരി, മീര ദേവി, ഹേമാംബിക, കൃഷ്ണപ്രിയ,ശ്രീലക്ഷ്മി, സോമിയ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 02-06-2025 Bhagyathara BT-5

1st Prize : ₹1,00,00,000/- BE 860290 (KATTAPPANA) Consolation Prize ₹5,000/- BA 860290 BB 860290 BC 860290 BD 860290 BF 860290 BG 860290 BH 860290 BJ 860290 BK...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല-മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 35 (വല്ലേ ഗേറ്റ്) മേയ് 25ന് വൈകിട്ട്ആറ് മണി മുതല്‍ 26ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍...
- Advertisment -

Most Popular

- Advertisement -