Monday, September 21, 2026
No menu items!

subscribe-youtube-channel

HomeEdathuaസി വി...

സി വി ആനന്ദബോസ് ഐഎഎസ് ചക്കുളത്തുകാവിൽ ദർശനം നടത്തി

എടത്വ: രാജ്ഭവനിൽ നിന്ന് പടിയിറങ്ങിയ പശ്ചിമ ബംഗാൾ മുൻ ഗവർണർ സി വി ആനന്ദബോസ് ഐഎഎസ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് ക്ഷേത്രത്തിൽ രണ്ട് മണിക്കൂറോളം ചിലവഴിച്ചു. ഗവണറുടെ ഔദ്യോഗിക വാഹനത്തിൽ പോലീസിൻ്റെയും സ്പെഷ്യൽ സെക്യൂരിറ്റിയുടെയും അകമ്പടിയിലാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

ഗവർണ്ണർ പദവി ലഭിച്ച സമയത്തു സി.വി ആനന്ദബോസ് ചക്കുളത്തുകാവ് ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയ ശേഷമാണ് ചുമതല ഏറ്റെടുത്തിരുന്നത്. ചക്കുളത്തമ്മയെ ദർശിച്ച് പ്രാർത്ഥിക്കുമ്പോൾ മനസ്സിന്  സമാധാനവും ശാന്തിയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ദുരന്തം; ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്  അനുശോചന യോഗം ചേർന്നു: ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. 

ചമ്പക്കുളം: വയനാട് ദുരന്തം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്  അനുശോചന  യോഗം  ചേർന്നു.വെള്ളിയാഴ്ച രാവിലെ 11 ന്  ചമ്പക്കുളം  ബ്ലോക്ക് പഞ്ചായത്ത്  ഹാളിൽ  ചേർന്ന യോഗം പ്രസിഡന്റ്   ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ ...

Kerala Lotteries Results : 18-06-2026 Karunya Plus KN-628

1st Prize ₹1,00,00,000/- PW 519786 (PUNALUR) Consolation Prize ₹5,000/- PN 519786 PO 519786 PP 519786 PR 519786 PS 519786 PT 519786 PU 519786 PV 519786 PX 519786...
- Advertisment -

Most Popular

- Advertisement -