Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത

പത്തനംതിട്ട : ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ ആശ്രയിക്കുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങൾ പോലും ഒരുക്കാത്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. മുൻവർഷങ്ങളിലെ തീർത്ഥാടന കാലയളവിൽ നിരവധി അപകടങ്ങളും ജീവഹാനിയും സംഭവിച്ച ഈ പാതയിൽ, തകർന്ന സുരക്ഷാ സംവിധാനങ്ങൾ ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല.

പുനലൂർ മുതൽ കോന്നി വരെയും, കോന്നി മുതൽ പ്ലാച്ചേരി വരെയും, പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുമുള്ള മൂന്ന് റീച്ചുകളിലായാണ് പാത കടന്നുപോകുന്നത്. ഇതിൽ കോന്നി റീച്ചിലെ മല്ലശ്ശേരിമുക്ക്, കുമ്പഴ, മണ്ണാറക്കുളഞ്ഞി എന്നിവിടങ്ങളിലെ അപകടകരമായ വളവുകളിൽ സ്ഥാപിച്ചിരുന്ന സ്റ്റമ്പുകൾ വാഹനങ്ങൾ ഇടിച്ചുതകർന്ന നിലയിലാണ്. 

പാതയുടെ പല ഭാഗങ്ങളിലും അപകടങ്ങളിൽ തകർന്ന ക്രാഷ് ബാരിയറുകളും മുന്നറിയിപ്പ് സൂചനാ ബോർഡുകളും അധികൃതർ ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഭൂപ്രകൃതി അറിയാതെ ഇതുവഴി എത്തുമ്പോൾ, കൃത്യമായ സൂചനാ ബോർഡുകളുടെയും റോഡ് മാർക്കിംഗുകളുടെയും അഭാവം വലിയ അപകടങ്ങൾക്ക് വഴിവെക്കും.

പാതയിലെ സ്ഥിരം അപകടമേഖലകളിൽ  ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ദീർഘകാല ആവശ്യം ഇപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്.  മണ്ഡലകാല തിരക്ക് ആരംഭിക്കുന്നതിന് മുൻപ് അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിവേഗ റയിൽപ്പാത പാത ; മുഖ്യമന്ത്രി – ഇ ശ്രീധരൻ കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി അതിവേഗ റെയില്‍ പാത പദ്ധതിക്കായുള്ള ചർച്ചകൾ ആരംഭിച്ച് യുഡിഎഫ് സർക്കാർ .ഇതിൻ്റെ ഭാഗമായി ഇ ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്‌ച...

മെഗാ 157 ചിത്രികരണം: തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി ആലപ്പുഴയിൽ

ആലപ്പുഴ: ഒരു ഇടവേളയക്ക് ശേഷം  തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി കേരളത്തിൽ എത്തി. ആലപ്പുഴയിൽ മെഗാ 157ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് എത്തിയത്.  നിലവില്‍ പുരോഗമിക്കുന്ന ഷെഡ്യൂളില്‍ ഒരു ഗാന രംഗം ചിത്രീകരിക്കുന്നത് ആലപ്പുഴ പശ്ചാത്തലത്തിലാണ്. ചിത്രത്തിലെ...
- Advertisment -

Most Popular

- Advertisement -