ആറന്മുള : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ പ്രതിയെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള മലമൂടിയിൽ കിടങ്ങന്നൂർ നീർവിളാകം കാവിരിക്കും പറമ്പിൽ വീട്ടിൽ കെ ആർ കണ്ണൻ(46) ആണ് അറസ്റ്റിലായത്. 2022 ൽ ഒരുപ്രാവശ്യം കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ ബന്ധുവായ പ്രതി, 2023 ൽ മാർച്ച് ആദ്യ ആഴ്ച വരെ കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
കുട്ടിയെ കാണാതായതിന് പോലീസ് സ്റ്റേഷനിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് ഇന്നലെ കണ്ടെത്തിയ കുട്ടിക്ക് പോലീസ് കൗൺസിലിംഗ് നൽകുകയും, പത്തനംതിട്ട വനിതാ എസ് ഐ കെ ആർ ഷമി മോൾ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വൈദ്യപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾക്കു ശേഷം പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജ്ജമാക്കുകയും, ഇന്ന് പ്രതിയെ വീടിന് സമീപത്തു നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.