പത്തനംതിട്ട: പോലീസ് അസോസിയേഷൻ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പന്തളം പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ എസ് ഗോപകുമാർ ആണ് പുതിയ പ്രസിഡന്റ്. തിരുവല്ല പോലീസ് സ്റ്റേഷനിലെ എസ് സി ഓ ഓ നിഷാന്ത് പി ചന്ദ്രൻ സെക്രട്ടറിയും, ഡി എച്ച് ക്യൂ യൂണിറ്റിലെ സിപിഓ ബി ഗിരീഷ് ട്രഷററുമാണ്.
മറ്റ് ഭാരവാഹികൾ- വൈസ് പ്രസിഡണ്ട് സി ആർ രവികുമാർ(പുളിക്കീഴ് പോലീസ് സ്റ്റേഷൻ ), ജോയിന്റ് സെക്രട്ടറി സൂര്യമിത്ര(അടൂർ ട്രാഫിക് ). ജില്ലാ നിർവാഹകസമിതി അംഗങ്ങളായി വിജയകാന്ത് (ഡിസിപി എച്ച് ക്യൂ ), ധനൂപ് എം കുറുപ്പ് (ഇലവുംതിട്ട), സർജി പ്രസാദ് (ഡി സി പി എച്ച് ക്യൂ ), എസ് ബൈജു (പത്തനംതിട്ട ), അജീർ റഹ്മാൻ (വി എ സി ബി ), പി വി വിമൽ ദേവ് (ഡിസിആർബി) എന്നിവരെയും തിരഞ്ഞെടുത്തു.