Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര സഭയുടെ...

മലങ്കര സഭയുടെ സംഭാവനകൾ  ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്: ചാണ്ടി ഉമ്മൻ എം.എൽ.എ

കോട്ടയം: മലങ്കര സഭയുടെ സംഭാവനകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണെന്നും യുവതലമുറ അഭിമാനത്തോടെ അത് ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രഗതി എക്സലൻസ് പുരസ്ക്കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ മക്കൾക്ക് രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ അർഹമായ പരിഗണന നിഷേധിക്കപ്പെടുന്നതിൽ വേദനയുണ്ടെന്നും, ചാണ്ടി ഉമ്മനും, അബിൻ വർക്കിയും അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങൾ ആണെന്നും മാർ യൂലിയോസ്‌ പറഞ്ഞു.

വിവിധ തലങ്ങളിൽ നേട്ടം കൈവരിച്ച യുവജനങ്ങൾക്ക് അവാർഡുകൾ സമ്മാനിച്ചു.  വൈദീക ട്രസ്റ്റി ഫാ.‍ഡോ. തോമസ് വർഗീസ്‌ അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ്‌ ഏബ്രഹാം, ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് തോമസ് റമ്പാൻ, ജനറൽ സെക്രട്ടറി വിജു ഏലിയാസ്, ട്രഷറർ രഞ്ജു എം. ജോയ്, പ്രോഗ്രാം കോർഡിനേറ്റർ അനീഷ് ജേക്കബ്‌, റീജിയണൽ സെക്രട്ടറി ഡാനി രാജു, നിബിൻ നല്ലവീട്ടിൽ, അബു എബ്രഹാം വീരപ്പള്ളിൽ  എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്കും സ്കൂട്ടറും കൂട്ടിടിച്ച് അപകടം : ഒരാൾ മരിച്ചു

പത്തനംതിട്ട : പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് (57) മാത്യു ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ്  അപകടമുണ്ടായത്. കോന്നി...

മിന്റോറാ സംഘടിപ്പിച്ചു

തിരുവല്ല: സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളും റേഡിയോ മാക് ഫാസ്റ്റും ചേർന്ന് 'മിന്റോറാ' സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മകതയും അറിവും ആത്മവിശ്വാസവും വളർത്തുന്നതിന് ഉപകരിക്കുന്ന പരിപാടി സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു. ഡോ. നെൽസൺ...
- Advertisment -

Most Popular

- Advertisement -