ആലപ്പുഴ: വൈദ്യുതി മുടക്കം കാരണം ജലവിതരണം മുടങ്ങിയേക്കാമെന്ന് വാട്ടർ അതോറിറ്റി. കെ.എസ്.ഇ. ബി. ലൈനിലെ തകരാർ മൂലം ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന പമ്പിങ് സ്റ്റേഷനുകളിൽ നിരന്തരം വൈദ്യുതി മുടങ്ങുന്നതിനാൽ ജലവിതരണത്തിൽ തടസം നേരിടുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഒന്നര കോടി ലിറ്ററിന്റെ കുറവാണ് പമ്പിങ്ങിൽ ഉണ്ടായത്. അടുത്ത രണ്ടാഴ്ചയോടു കൂടിയെ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളു എന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. ജല അതോറിറ്റിയോട് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.