Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേത്രദർശനത്തിനെത്തിയ യുവതിക്കുനേരെ...

ക്ഷേത്രദർശനത്തിനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം: ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട : ക്ഷേത്രദർശനത്തിനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആളെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ കാരികയം പള്ളിപ്പറമ്പിൽ വീട്ടിൽ സതീഷ് (38) ആണ് പിടിയിലായത്.

പെരുനാട് കക്കാട്ടുകോയിക്കൽ ധർമ്മശാസ്തക്ഷേത്രത്തിനുള്ളിൽ തിരുവാഭരണചാർത്ത് മഹോത്സവത്തിനിടെ, ബന്ധുവിനൊപ്പം ദർശനത്തിന് ക്യൂ നിന്ന യുവതിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. കൈ തട്ടിമാറ്റിയപ്പോൾ പിന്നെയും പ്രതി ലൈംഗിക അതിക്രമം നടത്തി. കഴിഞ്ഞ രാത്രിയിലാണ് സംഭവം.

ഇന്ന് പുലർച്ചയോടെ യുവതി സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ്  മൊഴി രേഖപ്പെടുത്തി കേസെടുത്തു. എസ് ഐ  എ ആർ രവീന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശത്തേതുടർന്ന് ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ  കസ്റ്റഡിയിലെടുത്തു.

വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുനാട് പോലീസ് ഇൻസ്‌പെക്ടർ  ജി. വിഷ്ണുവിന്റെ  നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : മെയ് 10 മുതൽ 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...

പീഡന പരാതി : ഇടവേള ബാബു അറസ്റ്റില്‍ : മുന്‍കൂര്‍ ജാമ്യത്തിൽ വിട്ടയയ്ക്കും

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു.നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ  അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്‌ക്ക് ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കും. രാവിലെ പത്തു...
- Advertisment -

Most Popular

- Advertisement -