Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsAdoorപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും

കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പന്തളം തെക്കേക്കര  വളത്തുകാട് വടക്കേക്കര വീട്ടിൽ രവീന്ദ്രനെ ( 67) ആണ് അടൂർ ഫാസ്റ്റ് ട്രാക്ക്  കോടതി ജഡ്ജ് ടി.മഞ്ജിത്ത്  ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി ആറര വർഷം കഠിന തടവിനും 65,000 രൂപ പിഴയും വിധിച്ചത്.
    
2025 ജൂലൈ 10 ന് വൈകിട്ട് 5 ന് ആയിരുന്നു ഇയാൾ പതിമൂന്നുകാരിയായ പെൺകുട്ടിയെ ആക്രമിച്ചത്. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ  ഇയാൾ അടുക്കള വാതിലൂടെ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. അന്നത്തെ കൊടുമൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന വിനോദ്  പി ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും , അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.
      
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും തെളിവിനായി 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിന്റെ വിചാരണയിൽ പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്കൂട്ടർ അഡ്വ. സ്മിത ജോൺ പി ഹാജരായി.  പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂക്കന്നൂർ പള്ളിയോട നിർമ്മാണത്തിന് ഉളികുത്തി

കോഴഞ്ചേരി: വഞ്ചിപ്പാട്ടും ദേവസ്തുതികളും ഉയർന്ന അന്തരീക്ഷത്തിൽ മൂക്കന്നൂർ പള്ളിയോട നിർമ്മാണത്തിനായി ഉളി കുത്തി. പമ്പാ തീരത്ത് മഹാദേവ ക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ മാലിപ്പുരയിൽ നടന്ന ചടങ്ങിൽ ആറൻമുള പള്ളിയോട സേവാ സംഘം  ഭാരവാഹികളടക്കം...

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയഷൻ സ്വാ​ഗതസംഘം രൂപീകരിച്ചു

കോട്ടയം : 2026 ഓ​ഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 101 അം​ഗം സ്വാ​ഗതസംഘം രൂപീകരിച്ചു. മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേർന്ന യോ​ഗം മലങ്കരസഭാധ്യക്ഷനും മലങ്കര...
- Advertisment -

Most Popular

- Advertisement -