തിരുവല്ല : ആത്മീയ വളര്‍ച്ചയ്ക്ക് പ്രാര്‍ത്ഥനാ ജീവിതം അനിവാര്യമാണെന്ന് ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ചുള്ള ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ‘യുവജനസംഗമം’പരുമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റീലുകള്‍ യുവാക്കളെ ശാരീരികമായും മാനസികമായും സാമ്പത്തികമായും സ്വാധീനിച്ച് മയക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവജനപ്രസ്ഥാന കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിന്‍ സി. മാത്യു അധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥനയെ നട്ടെല്ലാക്കിയ മനുഷ്യനാണ് പരിശുദ്ധ പരുമല തിരുമേനി എന്ന് അദ്ദേഹം പറഞ്ഞു.
പ്രശസ്ത പിന്നണി ഗായിക നിത്യ മാമ്മന്‍ മുഖ്യ അതിഥിയായി. സമ്മേളനത്തില്‍ ഓ.സി.വൈ.എം യുവജനം മാസികയുടെ പരുമല പെരുന്നാള്‍ സ്‌പെഷ്യല്‍ എഡിഷന്‍ പ്രകാശനവും, പരുമല പള്ളി യുവജനപ്രസ്ഥാനത്തിന്റെ ഓക്‌സില ക്യാന്‍സര്‍ ചികിത്സാസഹായനിധി വിതരണവും, മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാന ത്തിന്റെ മുഖപത്രമായ യുവശബ്ദത്തിന്റെ പെരുന്നാള്‍ പതിപ്പ് പ്രകാശനവും ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നിര്‍വഹിച്ചു.
വൈദീക ട്രെസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍. അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, കേന്ദ്ര യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ.വിജു ഏലിയാസ്, കേന്ദ്ര ട്രഷറാര്‍ രഞ്ജു എം. ജോയി, കേന്ദ്ര റീജിയണല്‍ സെക്രട്ടറി അബു എബ്രഹാം വീരപ്പള്ളില്‍, ഫാ. എല്‍വിന്‍ തോമസ്, ഫാ. അജി ഗീവര്‍ഗീസ്, ഫാ. ബിബിന്‍ മാത്യു, അബി എബ്രഹാം കോശി, നിബിന്‍ നല്ലവീട്ടില്‍, അപ്രേം കുന്നില്‍, റെനോജ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.






