കോട്ടയം: ബിജെപി സംസ്ഥാന ശിൽപശാല ഇന്നു കോട്ടയത്തു നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണു യോഗം. നാഗമ്പടത്തെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ രാവിലെ 11നു ശിൽപശാല സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്.സുരേഷ്, അനൂപ് ആന്റണി എന്നിവർ പങ്കെടുക്കും. 30 സംഘടനാ ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പ്രഭാരിമാർ എന്നിവരും ശിൽപശാലയുടെ ഭാഗമാകും.






