ന്യൂഡൽഹി : ജപ്പാൻ, ചൈന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം ചർച്ച ചെയ്യും .ഞായറാഴ്ച ജപ്പാനിൽ നിന്നും പ്രധാനമന്ത്രി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനയിലെത്തും.ഏഴ് വർഷങ്ങൾക്ക് ശേഷമാണ് മോദി ചൈന സന്ദർശിക്കുന്നത് .സന്ദർശനവേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തും.ദ്വിദിന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഉൾപ്പെടെ 20-ലധികം ലോകനേതാക്കൾ പങ്കെടുക്കും.