ആലപ്പുഴ: എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന അരൂർ – തുറവൂർ പാതയിലൂടെ പൊതുഗതാഗതം ഒഴികയുള്ള ദീർഘദൂര കണ്ടെയ്നർ ഹെവി വാഹനങ്ങൾക്ക് നിരോധനം. തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് തിരിഞ്ഞും തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൊല്ലം ടൈറ്റാനിയം ജങ്ഷനിൽ നിന്ന് തിരിഞ്ഞും എം.സി. റോഡ് വഴി പോകേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.