തിരുവനന്തപുരം : യുഡിഎഫ് മുന്നണിയുടെ ഭാഗമാകാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് മുൻ നിലമ്പൂർ എം എൽ എ പിവി അൻവർ കത്തയച്ചു.തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്ററാണ് അൻവർ. കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കാണ് അൻവർ കത്തയച്ചത്. പത്ത് പേജുള്ള കത്താണ് അയച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയകാര്യ സമിതി ചേരുന്നതിന് മുന്നോടിയായാണ് കത്ത് നൽകിയത്.

യുഡിഎഫ് പ്രവേശനത്തിന് നേതാക്കൾക്ക് കത്തയച്ച് പി വി അൻവർ





