Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്  മഴ...

സംസ്ഥാനത്ത്  മഴ കുറഞ്ഞു : തുലാമഴയുടെ അളവിൽ കുറവ് സംഭവിച്ചെന്നും റിപ്പോർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും തെളിഞ്ഞ അന്തരീക്ഷമാണ്. തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇതോടെ മത്സ്യബന്ധനത്തിനും തടസമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

അതേസമയം സംസ്ഥാനത്ത് ലഭിച്ച തുലാമഴയുടെ അളവിൽ കുറവ് സംഭവിച്ചെന്നും റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് കേരളത്തില്‍ ഒക്ടോബര്‍ മാസത്തില്‍ പത്ത് ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചു. എന്നാല്‍ വയനാട്, പാലക്കാട് ജില്ലകളില്‍ മഴ കുറഞ്ഞു.

കാലവര്‍ഷത്തില്‍ ലഭിക്കേണ്ടിയിരുന്നത് 2018.6 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ 1752.7 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്. 13 ശതമാനം കുറവാണ് മഴയുടെ ലഭ്യതയില്‍ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 04-11-2025 Sthree Sakthi SS-492

1st Prize Rs.1,00,00,000/- SE 526612 (MANANTHAVADY) Consolation Prize Rs.5,000/- SA 526612 SB 526612 SC 526612 SD 526612 SF 526612 SG 526612 SH 526612 SJ 526612 SK 526612...

മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു: ആര്‍ക്കും ഗുരുതരമല്ല

മലപ്പുറം:മലപ്പുറം  ജില്ലയില്‍ നാല് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും...
- Advertisment -

Most Popular

- Advertisement -