Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഫെബ്രുവരി മാസത്തെ...

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം

പത്തനംതിട്ട : ഫെബ്രുവരിയില്‍ എഎവൈ (മഞ്ഞ) കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് 30 കിലോ അരി, മൂന്ന് കിലോ ഗോതമ്പ് എന്നിവ സൗജന്യ നിരക്കിലും പാക്കറ്റ് ഒന്നിന് ഏഴ് രൂപ നിരക്കില്‍ രണ്ട് പാക്കറ്റ് ആട്ടയും ഒരു കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.
പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്ക് ഓരോ അംഗത്തിനും നാല് കിലോ അരി, ഒരു കിലോ ഗോതമ്പ് എന്നിവ സൗജന്യ നിരക്കിലും ഗോതമ്പിനു പകരമായി ആട്ട പാക്കറ്റ് ഒന്നിന് ഏഴ് രൂപ (പരമാവധി മൂന്ന് പാക്കറ്റ് ആട്ട) നിരക്കിലും ലഭിക്കും.

എന്‍പിഎസ് (നീല) കാര്‍ഡുകള്‍ക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി ഒരു കിലോഗ്രാമിന് നാല് രൂപ നിരക്കിലും എന്‍പിഎസ് വിഭാഗത്തിന് അധികമായി കാര്‍ഡ് ഒന്നിന് മൂന്ന് കിലോ സ്പെഷ്യല്‍ അരി ഒരു കിലോഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കും.
എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് ആറ് കിലോ അരി ഒരു കിലോഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി : ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : വിൽപനയ്ക്ക് സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പുളിക്കീഴ് പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. നെടുമ്പ്രം കല്ലുങ്കൽ കാഞ്ഞിരത്തുമ്മൂട്ടിൽ ജോൺസൺ കോശി (43) യാണ്‌ പിടിയിലായത്. പുളിക്കീഴ് എസ് ഐ കെ...

2024 ലെ ജലോത്സവം : നിരണം ചുണ്ടൻ വ്യാഴാഴ്ച നീരണിയും

തിരുവല്ല : 2024ലെ ജലോത്സവത്തിനായി പത്തനംതിട്ട ജില്ലയുടെ പ്രഥമ ചുണ്ടനായ നിരണം ചുണ്ടൻ വ്യാഴാഴ്ച 8 മണിക്ക് നീരണിയും.  നിരണം ചുണ്ടന്റെ മൂന്നാം നെഹറു ട്രോഫി മത്സരമാണ് 2024 ആഗസ്റ്റ് 10 ന്...
- Advertisment -

Most Popular

- Advertisement -