Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപി ആർ...

പി ആർ ഡി എസ് യുവജനസംഘം വജ്ര ജൂബിലി ആഘോഷം നാളെ ആരംഭിക്കും

തിരുവല്ല : പ്രത്യക്ഷ രക്ഷാ ദൈവ സഭ യുവജനസംഘം വജ്രജൂബിലി ആഘോഷങ്ങൾ ആഗസ്റ്റ് 30, 31 തീയതികളിൽ പിആർഡിഎസ് ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടക്കും. വജ്ര ജൂബിലിയുടെ പ്രചാരണാർത്ഥം നാളെ  ചങ്ങനാശ്ശേരി പെരുന്നയിൽ നിന്നും ആരംഭിക്കുന്ന വിളംബര റാലി പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യും.

ഗുരുകുലശ്രേഷ്ഠൻ എം. ഭാസ്ക്കരൻ ആശീർവാദം നൽകും. സഭാ ട്രഷറാർ ആർ.ആർ വിശ്വകുമാർ വിളംബര റാലി ഫ്ളാഗ് ഓഫ് ചെയ്യും.  വൈകിട്ട് 7 മണി മുതൽ നടക്കുന്ന ഷോർട്ട് ഫിലിം പ്രദർശനം സഭാ ജോയിന്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ ഉദ്ഘാടനം ചെയ്യും. ഗുരുകുല ഉപശ്രേഷ്ഠൻ മണി മഞ്ചാടിക്കരി വജ്ര ജൂബിലി പ്രഭാഷണം നടത്തും.

തുടർന്ന് 75 ഗായകർ അണിനിരക്കുന്ന  സംഗീത ആവിഷ്ക്കാരം നവയുഗ ഗാനങ്ങൾ അരങ്ങേറും. 31-ന് രാവിലെ 10-ന്  ആരംഭിക്കുന്ന വിജ്ഞാന സദസ്സ് സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ ഉദ്ഘാടനം ചെയ്യും. ‘ദേശീയ നവോത്ഥാന സാഹിത്യവും പൊയ്കയുടെ പാട്ടുകളും’ എന്ന വിഷയത്തിൽ എം.ജി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് പൊഫസർ ഡോ അജു.കെ. നാരായണനും, ഡോ. ഏ. കെ  വാസുവും,  ‘വിദ്യാഭ്യാസവും സാമൂഹിക നീതിയും’ എന്ന വിഷയത്തിൽ ഡോ.മായാ പ്രമോദും, ദിനു വെയിലും വിഷയം അവതരിപ്പിക്കും. 4 മണിക്ക് കുമാരദാസ സംഘത്തിന്റെ നേതൃത്വത്തിൽ 75 സേനാംഗങ്ങൾ അണിനിരക്കുന്ന സെറിമോണിയൽ പരേഡ് നടക്കും.

വൈകിട്ട് 5 മണിക്ക്  യുവജനസംഘം  പ്രസിഡന്റ് മനോജ് രാജന്റെ അധ്യക്ഷതയിൽ കൂടുന്ന വജ്ര ജൂബിലി സമ്മേളനം പി.ആർ.ഡി.എസ്. പ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന യുവജനകാര്യ, സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. 24 ന്യൂസ് സീനിയർ എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും.ആദിയർദീപം മാസികയുടെ പ്രത്യേക പതിപ്പ് പ്രകാശനം കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പവതി നിർവഹിക്കും. സഭാ ജനറൽ സെകട്ടറിമാരായ കെ.ഡീ സീത്കുമാർ വജ്ര ജൂബിലി സന്ദേശവും റ്റി.കെ അനീഷ് യുവജനദിന സന്ദേശവും നല്കും.

തുടർന്ന് ആചാര്യ കലാക്ഷേത്രം അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. സമ്മേളനത്തിൽ യുവജനസംഘം പുതുതായി പണികഴിപ്പിക്കുന്ന ലൈബ്രറി ആൻഡ് & റിസേർച്ച് സെൻ്ററിൻ്റെ ശിലാസ്ഥാപന കർമ്മവും സഭാ പ്രസിഡന്റ് നിർവ്വഹിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 20-08-2024 Sthree Sakthi SS-429

1st Prize Rs.7,500,000/- (75 Lakhs) SK 942404 (CHERTHALA) Consolation Prize Rs.8,000/- SA 942404 SB 942404 SC 942404 SD 942404 SE 942404 SF 942404 SG 942404 SH 942404 SJ...

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം : ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ  വൻ വിജയം

തിരുവനന്തപുരം: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രിപ്പുകൾ വൻ വിജയം.  പൊങ്കാലയുമായി ബന്ധപ്പെട്ട് ആദ്യമായാണ് കെഎസ്ആർടിസി ഭക്തർക്കായി എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ സ്പെഷ്യൽ ട്രിപ്പ് സംവിധാനം ഒരുക്കിയത്. ബഡ്ജറ്റ് ടൂറിസം...
- Advertisment -

Most Popular

- Advertisement -