തിരുവല്ല : വായന പക്ഷാചരണത്തോടെ അനുബന്ധിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്തും പഞ്ചായത്ത് ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ വായനപക്ഷാചരണവും സ്കൂൾ കുട്ടികൾക്ക് പുസ്തകം പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിക്കുമോനീ വർഗീസ്, ജയ എബ്രഹാം, ശർമള സുനിൽ, ശാന്തമ്മ ആര്‍ നായർ, ഷൈജു എം സി, മാത്തൻ ജോസഫ്, സനൽകുമാരി അശ്വതി രാമചന്ദ്രൻ, സുഭദ്രാരാജൻ, സുമതി എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ യുവ എഴുത്തുകാരിയും ഏറ്റവും വലിയ കവി അരങ്ങിൽ പങ്കെടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ശിവപ്രിയ രതീഷിനെ യോഗത്തിൽ അനുമോദിച്ചു. ശിവപ്രിയ രചിച്ച കഥാമിത്രം കഥാസമാഹാരം എന്ന് പുസ്തക പ്രകാശനവും നടന്നു. സ്കൂളുകളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.