ന്യൂഡൽഹി : രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയാകും.ബിജെപിയുടെ നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി, നിയമസഭാ കക്ഷി നേതൃ പദവിയിലേക്കു രേഖ ഗുപ്തയെ തിരഞ്ഞെടുത്തു. പർവേശ് വർമ്മ ഉപമുഖ്യമന്ത്രിയും വിജേന്ദ്ര ഗുപ്ത സ്പീക്കറുമാകും. നാളെ രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങിൽ രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ രേഖ ഗുപ്ത ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗവും മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റുമാണ്.