ന്യൂഡൽഹി : ആനയെഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗരേഖ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌റ്റേ .ജസ്റ്റിസ് നാഗരത്‌ന അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
2012 ലെ ചട്ടങ്ങള്‍ പ്രകാരം ആന എഴുന്നള്ളിപ്പിന് കൃത്യമായ മാര്‍ഗരേഖയുണ്ടെന്നും നിലവിലെ ചട്ടങ്ങൾ പാലിച്ച് ആനകളെ എഴുന്നള്ളിപ്പിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയിൽ നിന്നും ഉത്തരവിറക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ സംസ്ഥാനസർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്കും എതിർകക്ഷികൾക്കും കോടതി നോട്ടീസ് അയച്ചു.