Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsKochi2026ൽ കേരളത്തിൽ...

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എം ടി രമേശ്

കൊച്ചി: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ പറയണോ വികസനം പറയണോ എന്ന ആശയക്കുഴപ്പം ഇല്ല. ബിജെപിക്ക് വികസന അജണ്ട മാത്രമേയുള്ളു. വികസന അജണ്ട പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ട വോട്ട് ചേർക്കുന്നത് ബിജെപിയല്ല, സിപിഎം ആണ്. 6 മാസം ഒരു സ്ഥലത്ത് താമസിച്ചാൽ വോട്ട് ചേർക്കുന്നതിന് തടസമില്ല . തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംസ്ഥാന നേതൃയോഗത്തില്‍ അമിത് ഷാ വിലയിരുത്തി വികസന അജണ്ടയെ മുൻ നിർത്തിയാകും പ്രചാരണം. വാർഡ് വികസന സന്ദേശ യാത്രകൾ സംഘടിപ്പിക്കും. 26 മുതൽ അടുത്ത മാസം വരെ ശില്പശാലകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതൃയോഗത്തിന് പിന്നാലെ നാളെ തൃശൂരിൽ ബിജെപി സംസ്ഥാന ശില്പശാലയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേപ്പാൾ പ്രളയം : 9 ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി

കഠ്മണ്ഡു : നേപ്പാൾ പ്രളയത്തിന്റെ 9 ദിവസങ്ങൾക്കുശേഷം ത്രിശൂലി 3A ഹൈഡ്രോപവര്‍ സ്റ്റേഷന്റെ തുരങ്കാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി. തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെയാണ് രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായത്. പവര്‍സ്റ്റേഷനിലെ മെക്കാനിക്കല്‍ ഫോര്‍മാനായിരുന്ന...

എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടും:  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടുമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കു പോക്കുകൾക്ക് ഇനിയും  സമയമുണ്ട്. കേരളത്തിന് സമാധാനവും വികസനത്തിനുമായി എന്താണോ...
- Advertisment -

Most Popular

- Advertisement -