തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസം മൂലം കടലാക്രമണ സാധ്യത ഉയർന്നതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരം 5.30 വരെ കേരള തീരത്തിൽ 0.4 മുതൽ 1.2 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.1 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾ ഉണ്ടായേക്കാമെന്ന് പ്രവചിച്ചിട്ടുണ്ട്.
കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കടലാക്രമണ സമയത്ത് ചെറിയ വള്ളങ്ങൾക്കും ബോട്ടുകൾക്കും കടലിലേക്ക് ഇറങ്ങുന്നത് അപകടകരമാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.