ചെങ്ങന്നൂര്‍: നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.
എം.എല്‍.എ ഫണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരവും നിര്‍മ്മിച്ചിട്ടുള്ള ക്രിസ്ത്യന്‍ കോളേജ് റോഡ് (ചെങ്ങന്നൂര്‍ നഗരസഭ വാര്‍ഡ് 17), മുരിങ്ങമഠം റോഡ്, (ചെങ്ങന്നൂര്‍ നഗരസഭ വാര്‍ഡ് 16), മലയില്‍ നെച്ചാട്ട്പാറയില്‍ കിഴക്കത്ത് റോഡ് (ചെങ്ങന്നൂര്‍ നഗരസഭ മംഗലം), പടീശ്ശേരിപ്പടി ഊരിലേത്ത് റോഡ് (ചെങ്ങന്നൂര്‍ നഗരസഭ,വാര്‍ഡ് 6, മംഗലം), തായില്യത്ത് – ചപ്പാത്ത് റോഡ്, പുത്തന്‍കാവ് എം. പി. യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച ശൗചാലയം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
രാവില 9.30 മുതൽ ആരംഭിച്ച ഉദ്ഘാടന സമ്മേളനങ്ങളില്‍ നഗരസഭ അംഗങ്ങള്‍, മറ്റ് സാമൂഹിക, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.