തിരുവനന്തപുരം: ശബരിമല സ്വര്
2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ച വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം.
ഇദ്ദേഹം തിരുവാഭരണം കമ്മീഷണര്‍ ആയിരുന്ന സമയത്താണ് സ്വര്‍ണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തി പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. ബൈജുവിനെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഇദ്ദേഹവും ഒപ്പിട്ടിരുന്നു. 2019ല്‍ ദ്വാരപാലക പാളികള്‍ ഇളക്കുന്ന സമയത്ത് ഇദ്ദേഹം കൃത്യമായി മേല്‍നോട്ടം വഹിക്കാതിരുന്നത് ചുമതലയില്‍ വരുത്തിയ വീഴ്ചയാണെന്ന് എസ്‌ഐടി കണ്ടെത്തി.






