പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി.ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് നടപടി .കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി എസ്ഐടി ഇന്നലെ പത്തനംതിട്ട കോടതിയിൽ അധിക റിപ്പോർട്ട് നൽകി.സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്നാണ് റിപ്പോർട്ട് .ഇതോടെ കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റും.
അതേസമയം,ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന് പ്രത്യേക അന്വേഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി . എന്നാൽ പത്മകുമാര്‍ അന്വേഷണസംഘത്തോട് സാവകാശം തേടി എന്നാണ് വിവരം.ഇത് രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസ് നല്‍കുന്നത്.






