ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകുന്നേരം 4ന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും.
തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.
മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 26ന് രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചിരുന്നു.
തിരുവനന്തപുരം: ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷം രൂപ അപകട ഇൻഷുറൻസ് ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്യുന്ന തീർഥാടകർക്കും സ്ഥിരം, താൽക്കാലിക ജീവനക്കാർക്കുമാണ് ഇൻഷുറൻസ് പരിരക്ഷ...