തിരുവല്ല : സക്ഷമ (സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ) ജില്ലാ വാർഷിക സമ്മേളനം ആഗസ്റ്റ് 24-ന് തിരുവല്ല അമൃത വിദ്യാലയത്തിൽ നടക്കും. വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള കുടുംബ സംഗമം തിരുവല്ലാ നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ ഉദ്ഘാടനം ചെയ്യും. സ്വാമിനി ഭവ്യാമൃത പ്രാണ(അമൃതാനന്ദമയി മഠം) മുഖ്യപ്രഭാഷണം നടത്തും.
നേത്രദാന പക്ഷാചരണത്തിൻ്റെ ഉദ്ഘാടനം ഡോ. ബി.ജി. ഗോകുലൻ നിർവഹിക്കും. സക്ഷമ സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ. ശശികുമാർ, ജോ. സെക്രട്ടറി. എ.എസ്. പ്രദീപ്, ഓ.കെ.അനിൽ, ശ്രീനിവാസ് പുറയാറ്റ്, സി.എസ്. ശ്രീകുമാർ, പി. അശോക് തുടങ്ങിയവർ പങ്കെടുക്കും.
ഭിന്ന ശേഷി സമൂഹത്തിൻ്റെ ശാക്തികരണം ലക്ഷ്യമാക്കി 2008 ജൂൺ 20 ന് ആരംഭിച്ച് ദേശവ്യാപകമായി പ്രവർത്തിച്ചു വരുന്ന സേവന സംഘടനയാണ് സക്ഷമ.






