Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNewsനിരോധിത ലഹരിയുൽപ്പന്നങ്ങളുടെ...

നിരോധിത ലഹരിയുൽപ്പന്നങ്ങളുടെ വില്പന: പുളിക്കീഴും തിരുവല്ലയിലും രണ്ട് പേരെ  പോലീസ് പിടികൂടി

തിരുവല്ല :  ലഹരിയുൽപ്പന്നങ്ങളുടെ വില്പനയ്ക്കെതിരായ നടപടിയിൽ
പുളിക്കീഴ് 10. 12 ഗ്രാം കഞ്ചാവുമായി യുവാവും  തിരുവല്ലയിൽ  900 പാക്കറ്റ് ഹാൻസ് കൂൾ  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശിയും അറസ്റ്റിലായി. ജില്ലാ പോലീസ് ഡാൻസാഫ് സംഘവും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

വിൽപ്പനക്കായി  വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച നിലയിൽ നെടുമ്പ്രം  പൊടിയാടി ചാപ്പുഴ വീട്ടിൽ ആകാശ് ബാബു (21) ആണ് 10.12 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ കിടപ്പ് മുറിയിലെ കട്ടിലിൻെറ മെത്തയുടെ അടിയിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. രാത്രി 7.15 നാണ് സംയുക്ത റെയ്ഡിൽ പോലീസ് സംഘം ഇവ പിടിച്ചെടുത്തത്. പുളിക്കീഴ് എസ് എച്ച് ഓ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഡാൻസാഫ് സംഘത്തോടൊപ്പം, എസ് ഐ കെ സുരേന്ദ്രൻ,  എസ് സി പി ഓ മനോജ്‌ , സി പി ഓ മാരായ അലോക്, സന്ദീപ്, ശില്പ എന്നിവരും പങ്കെടുത്തു.

തിരുവല്ല  മഴുവങ്ങാടിന് സമീപത്തുനിന്നും  പാന്‍ മസാല വില്‍പനയുടെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിവന്ന ഉത്തര്‍ പ്രദേശ് അസംഗഡ് ഗുലാമി ക പുര 113, ജംഗാളി ശങ്കർ  മകൻ ലവ് ശങ്കര്‍( 25 ) ആണ് പിടിയിലായത്. തൊള്ളായിരം പാക്കറ്റ്  ഹാന്‍സ് കൂൾ ഇനത്തിൽ പെട്ട നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍  ഇയാളിൽ നിന്നും പിടിച്ചെടുത്തു.

ഇത്തരം പരിശോധനകൾ ജില്ലയിൽ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നിയിൽ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

റാന്നി : പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്.മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. കൊല്ലപ്പെട്ട ജിതിനൊപ്പമുണ്ടായിരുന്ന അനന്തുവിനെ...

ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും : മുഹമ്മദ് യൂനുസ്

ധാക്ക : ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് . രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ഇന്ത്യയോട്...
- Advertisment -

Most Popular

- Advertisement -