Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiഓപ്പറേഷൻ സിന്ദൂറിനിടെ...

ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ഭക്ഷണവുമായെത്തിയ പത്തുവയസ്സുകാരന്റെ പഠനചെലവുകൾ സൈന്യം ഏറ്റെടുക്കും

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ താരവാലി ഗ്രാമത്തിൽ തമ്പടിച്ചിരുന്ന സൈനികർക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച പത്തു വയസ്സുകാരൻ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് സൈന്യം ഏറ്റെടുക്കും. കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷനാണ് പഠനച്ചെലവ് ഏറ്റെടുക്കുന്നത് .

ശനിയാഴ്ച ഫിറോസ്പൂർ കന്റോൺമെന്റിൽ നടന്ന പ്രത്യേക ചടങ്ങിൽ വെസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ ഷാവൻ സിംഗിനെ ആദരിച്ചു. ഷാവന്റെ ധീരതയ്ക്കും ഉത്സാഹത്തിനുമുള്ള പ്രതിഫലമാണിതെന്ന് സൈന്യം പറഞ്ഞു.

പാക് സേനയുമായി വെടിവയ്പ് നടക്കുമ്പോഴും ഇന്ത്യൻ സൈനികർക്ക് ചായ, പാൽ, വെള്ളം, ഐസ്, ലസ്സി എന്നിവ വിതരണം ചെയ്യാൻ ഷാവൻ സ്വയമേവ മുന്നോട്ടുവരികയായിരുന്നു. വലുതാകുമ്പോൾ സൈനികനാകണമെന്നാണ് നാലാം ക്ലാസ് വിദ്യാർത്ഥിയായ ഷാവന്റെ ആഗ്രഹം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 26-04-2026 Samrudhi SM-52

1st Prize Rs.1,00,00,000/- MO 550672 (THIRUVANANTHAPURAM) Consolation Prize Rs.5,000/- MN 550672 MP 550672 MR 550672 MS 550672 MT 550672 MU 550672 MV 550672 MW 550672 MX 550672...

ഭൂമി തരംമാറ്റം: താലൂക്ക് തല അദാലത്ത് ജില്ലയില്‍ ഒക്ടോബര്‍ 29 മുതല്‍: ജില്ലാ കളക്ടര്‍

ആലപ്പുഴ: ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകള്‍ ജില്ലയില്‍ ഒക്ടോബര്‍ 29 ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. ജില്ലയിലെ ആദ്യ അദാലത്ത് ഒക്ടോബര്‍...
- Advertisment -

Most Popular

- Advertisement -