വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ ടാങ്ക്’കണ്ടെത്തി. ചാലിയാറിന്റെ വൃഷ്ടി ഭാഗമായ വനമേഖലയിൽ മീൻമുടി വെള്ളച്ചാട്ടത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെ ഉരുണ്ട രൂപത്തിൽ ടാങ്ക് കണ്ടെത്തിയത്.
വനത്തിലൂടെയുള്ള മലവെള്ള പാച്ചിലിലെ കുത്തൊഴുക്കിൽ
ടാങ്ക് പെട്ടതാവാം എന്നാണ് കരുതുന്നത്. വാഹനത്തിൻ്റെ മറ്റ് അവശിഷ്ടഭാഗങ്ങളൊന്നും സമീപത്തായി കണ്ടെത്തിയില്ല. കൂറ്റൻ പാറ കല്ലുകൾക്കും മരങ്ങൾക്കിടയിലൂടെയും കുത്തിയൊലിച്ച് ടാങ്ക്പാടെ ചുരുണ്ടിട്ടുണ്ട്. ചാലിയാറിലൂടെ കൂറ്റൻ മരങ്ങളും വാഹനങ്ങളുടെ ടയറുകളും ഗ്യാസ് സിലിണ്ടറുകളും ഫർണിച്ചറും ഒഴുകി വന്നിരുന്നു. വനം വകുപ്പും തണ്ടർബോൾഡും എമർജൻസി റെസ്ക്യു ഫോഴ്സും ചേർന്നാണ് ചാലിയാറിന്റെ ഉദ്ഭവ സ്ഥാനത്ത് തെരച്ചിൽ നടത്തിയത്. 12 ശരീരഭാഗങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.