Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്​ഗഢിൽ 30...

ഛത്തീസ്​ഗഢിൽ 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന : കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച ആളും

റായ്‌പുർ : ഛത്തീസ്​ഗഢിൽ സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് 1 കോടി പാരിതോഷികം പ്രഖ്യാപിച്ച നംബാല കേശവറാവു എന്ന ബസവരാജും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാവോയിസ്റ്റ് സംഘത്തിന്റെ തലവനാണ് ഇയാൾ .

ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.വനമേഖലകൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘം തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാന‌ത്തിലായിരുന്നു പരിശോധന നടന്നത്. മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കു നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ സേന തിരിച്ചടിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തി പ്രദേശങ്ങൾക്ക് സമീപം ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് എന്ന പേരിൽ നടന്ന സംയുക്ത ഓപ്പറേഷനിൽ 31 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. 214 ഒളിത്താവളങ്ങൾ നശിപ്പിക്കുകയും സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എടത്വ പള്ളി തിരുനാളിന്  കൊടിയേറി

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന്  കൊടിയേറി. മേയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും.പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന്...

ബം​ഗ്ലാദേശ് കലാപം : പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ധാക്ക : ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി റിപ്പോർട്ടുകൾ. സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ ഷെയ്ഖ് ഹസീന രാജി വയ്ക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു . ഭരണകക്ഷിയായ അവാമി ലീഗിന്റെ...
- Advertisment -

Most Popular

- Advertisement -