Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി ലൈംഗികപീഡനം : യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട്, വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പിൽ ജെവിൻ തോമസ് എബ്രഹാം (21) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. സാമൂഹികമാധ്യമങ്ങളിലൂടെ നിരന്തരം പിന്തുടർന്ന്, പരിചയത്തിലാവുകയും,  പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയശേഷം 2022 ഏപ്രിലിൽ ഒരുദിവസം പ്രതിയുടെ വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, മറ്റൊരു ദിവസവും വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് 2023 മാർച്ചിൽ കോഴിക്കോട് മിഠായിത്തെരുവിലെത്തിച്ച് ലോഡ്ജ് മുറിയിൽ വച്ചും ലൈംഗിക പീഡനത്തിന് വിധേയയാക്കി. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പതിനേഴര വയസ്സായിരുന്നു പ്രായം.

കൊല്ലം ശക്തികുളങ്ങര സ്വദേശിയായ പെൺകുട്ടി ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അവിടെ യുവാവിനെതിരെ ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ നിർദ്ദിഷ്ട വകുപ്പുകൾ പ്രകാരവും കേസെടുക്കുകയായിരുന്നു.  കേസിന്റെ കൃത്യസ്ഥലം പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ, എഫ് ഐ ആർ ഇവിടേക്ക് അയച്ചുകിട്ടിയതിന്റെ  അടിസ്ഥാനത്തിൽ ഈമാസം 11 ന് പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്നത്തെ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന  എസ് സജികുമാർ ആണ് കേസെടുത്തത്.
      
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വിശദമായമൊഴി പുളിക്കീഴ് പോലീസ് രേഖപ്പെടുത്തി. എസ് സജികുമാർ മാറിപ്പോയതിനാൽ പുളിക്കീഴ് പോലീസ് ഇൻസ്പെക്ടറുടെ അധികചുമതലയുള്ള കീഴ്വായ്‌പ്പൂർ എസ് എച്ച് ഓ വിപിൻ ഗോപിനാഥ് ആണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. പ്രാഥമിക നിയമനടപടികൾക്ക് ശേഷം വിപിൻ ഗോപനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ  വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു.

പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ, എസ് ഐ കുരുവിള  സക്കറിയ, സി പി ഓ നവീൻ    എന്നിവരാണ് ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐഎന്‍ടിയുസി നേതാവ് രാമഭദ്രൻ കൊലപാതകം : 14 സിപിഎമ്മുകാർ കുറ്റക്കാർ

തിരുവനന്തപുരം :  അഞ്ചല്‍ ഏരൂരില്‍ ഐഎന്‍ടിയുസി നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസിൽ 14 സിപിഎമ്മുകാർ കുറ്റക്കാർ. തിരുവനന്തപുരം  സിബി ഐ കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 4...

Kerala Lottery result 21/03/2024 : Karunya Plus KN 514

1st Prize Rs.8,000,000/- PF 171484 (MALAPPURAM) Consolation Prize Rs.8,000/- PA 171484 PB 171484 PC 171484 PD 171484 PE 171484 PG 171484 PH 171484 PJ 171484 PK...
- Advertisment -

Most Popular

- Advertisement -