ന്യൂയോർക് : ന്യൂയോര്‍ക്കിലെ മിഡ്ടൗണ്‍ മാന്‍ഹാട്ടനിലുണ്ടായ വെടിവെപ്പിൽ പോലീസുകാരനടക്കം 4 പേർ കൊല്ലപ്പെട്ടു.തോക്കുമായെത്തിയ യുവാവ് ആളുകൾക്കിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിന് ശേഷം അക്രമി സ്വയം നിറയൊഴിച്ചു മരിച്ചു .ലാസ് വെഗാസില്‍നിന്നുള്ള ഷെയ്ന്‍ തമുര എന്ന 27-കാരനാണ് തോക്കുമായെത്തി ആക്രമണം നടത്തിയതെന്നാണ് വിവരം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് അക്രമി എത്തിയത്.ന്യൂയോർക്കിലെ പ്രധാന കോർപ്പറേറ്റ് ഓഫീസുകൾ സ്ഥിതി ചെയ്യുന്ന 345 പാര്‍ക്ക് അവന്യൂ എന്ന കെട്ടിടത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്.