വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ 2 സൈനികർക്ക് ഗുരുതര പരിക്ക് .ഇന്ത്യൻ സമയം പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം.വെറ്റ് ഹൗസിന് സമീപമുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവയ്പുണ്ടായത്.
2021-ല്‍ അമേരിക്കയില്‍ എത്തിയ 29-കാരനായ അഫ്ഗാന്‍ പൗരനാണ് അക്രമിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു.വിർജീനിയ നാഷണൽ ഗാർഡിലെ അംഗങ്ങൾക്കാണ് വെടിയേറ്റത് . വെടിവയ്പിനു പിന്നാലെ വൈറ്റ് ഹൗസിൽ ലോക്ഡൗൺ ഏർപ്പെടുത്തി.






