Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവഞ്ചിയൂരിൽ സ്ത്രീക്ക്...

വഞ്ചിയൂരിൽ സ്ത്രീക്ക് നേരെയുണ്ടായ വെടിവെപ്പ് : വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിൽ പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നിൽ വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിൽ പൊലീസ്. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. വ്യാജ നമ്പര്‍ പതിപ്പിച്ച കാറിലാണ് അക്രമി എത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

വെടിവച്ചതിനു ശേഷം കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചത്.സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം.

ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം .കൊറിയര്‍ നൽകാനെന്ന പേരിൽ എത്തിയ ഒരു സ്ത്രീയാണ് നാഷണൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥയായ ഷിനിയ്ക്കു നേരെ വെടിയുതിർത്തത്. ഷിനിയുടെ കൈയ്ക്ക് നിസ്സാര പരിക്ക് മാത്രമാണ് ഉള്ളത്. ആരാണ് വന്നതെന്നോ എന്തിനായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് ഷിനിയുടെ കുടുംബത്തിന്റെ മൊഴി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

Kerala Lottery Results : 08-06-2025 Samrudhi SM-6

1st Prize Rs.1,00,00,000/- MO 187348 (THIRUVANANTHAPURAM) Consolation Prize Rs.5,000/- MN 187348 MP 187348 MR 187348 MS 187348 MT 187348 MU 187348 MV 187348 MW 187348 MX 187348...
- Advertisment -

Most Popular

- Advertisement -