വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തെത്തുടർന്നു സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു.കോളേജ് ഡീനായിരുന്ന എം.കെ നാരായണനെയും അസിസ്റ്റന്റ് വാർഡനായ ആർ. കാന്തനാഥനെയും പാലക്കാട് തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്‌മെന്റിലേക്കാണ് നിയമിച്ചത്.കഴിഞ്ഞ ഏഴുമാസമായി ഇരുവരും സസ്‌പെൻഷനിലാണ്.
ഇന്നലെ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന മാനേജ്‌മെന്റ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഭൂരിപക്ഷാഭിപ്രായം അനുസരിച്ചാണ് തീരുമാനമെടുത്തതെന്ന് വൈസ് ചാൻസലർ കെ.എസ്. അനിൽ പറഞ്ഞു.ഇത് സംബന്ധിച്ച് ഗവർണർക്കും കത്ത് അയക്കും.കോളേജ് മാറിയാലും സിദ്ധാർഥന്റെ മരണത്തെത്തുടർന്നുള്ള അച്ചടക്കനടപടി ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വൈസ് ചാൻസലർ അറിയിച്ചു.