സോൾ : രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിൽ 204 വോട്ടും ഇംപീച്ച്മെന്റ് നടപടിയെ പിന്തുണയ്‌ക്കുന്നതായിരുന്നു. ഭരണകക്ഷി അംഗങ്ങൾ ഉൾപ്പടെ പ്രസിഡന്റിനെതിരെ വോട്ട് ചെയ്തു. പ്രസിഡന്റിനെതിരെ തെരുവുകളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇംപീച്ച്മെന്റ്. ദക്ഷിണകൊറിയയുടെ പോലീസ് മേധാവി ചൊ ജി ഹൊയെയും നീതിന്യായമന്ത്രി പാര്‍ക്ക് സങ് ജേയെയും പാര്‍ലമെന്റ് വ്യാഴാഴ്ച ഇംപീച്ച് ചെയ്തിരുന്നു. ഇംപീച്ച് ചെയ്തതോടെ പ്രസിഡന്റിന്റെ അധികാരങ്ങൾ റദ്ദാക്കപ്പെട്ടു