തിരുവല്ല : കേന്ദ്ര കൃഷി മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏക വുമൺ FPO ആയ ശ്രീവല്ലഭ വുമൺ ഫെഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വാർഷിക പൊതുയോഗം തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.
വനിതാ കർഷകർക്ക് സാമ്പത്തിക സ്വാതന്ത്രം, കർഷകരംഗത്ത് വനിതകളുടെ പങ്ക് വർദ്ധിപ്പിക്കുക,സംരംഭങ്ങളെ കുറിച്ചുള്ളപരിശീലനം, സംയുക്ത ഉല്പാദനം, കർഷക സമൂഹത്തിൻ്റെ ഉന്നതീകരണം തുടങ്ങിയ വുമൺ FPO യുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഭാവിയിൽ ചെയ്യാൻ പോകുന്ന പ്രവർത്തനത്തെ കുറിച്ചും യോഗത്തിൽ സംസാരിച്ചു.
ലളിതകുമാരി C K അദ്ധ്യക്ഷത വഹിച്ച യോഗം Bamco പ്രസിഡൻറ് P R മുരളീധരൻ ഉദ്ഘാടനം ചെയ്‌തു .സഹകാർ ഭാരതി സ്റ്റേറ്റ് സമ്പർക്ക പ്രമുഖും കുട്ടനാട് FPO യുടെ ചെയർമാനും ആയ പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തി.അക്ഷയശ്രീ പത്തനംതിട്ട ജില്ലാ മുൻ ജനറൽ സെക്രട്ടറി മധുസൂദനൻ , ശ്രീവല്ലഭ യുടെ കമ്പനി സെക്രട്ടറി ജ്യോതി S , ശ്രീവല്ലഭയുടെ മാനേജിംഗ് ഡയറക്ടർ ബിന്ദു T നായർ എന്നിവർ പ്രസംഗിച്ചു